Advertisement

Advertisement

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ പ്രീ പ്രൈമറി പ്രവേശനോത്സവം അക്കാദമിക് കമ്മറ്റി കോര്‍ഡിനേറ്റര്‍ വി സമീര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അസീസ് മന്ദലാംകുന്ന് മുഖ്യ അഥിതിയായിരുന്നു . എസ്.എം.സി ചെയര്‍മാന്‍ ടി.കെ കാദര്‍, കുട്ടികള്‍ക്കുള്ള സന്ദേശം നല്‍കി. മദര്‍ പിടിഎ വൈസ് പ്രസിഡണ്ട് ഷൈല ഷാദുലി, അദ്ധ്യാപകരായ ഡോക്ടര്‍ അനീസ്, ഹസീല , റഹീന, ഷീജ സന്തോഷ്, പ്രമീള എന്നിവര്‍ സംസാരിച്ചു. എച്ച് എം സുനിത മേപ്പുറത്ത് സ്വാഗതവും യൂസഫ് തണ്ണിത്തുറക്കല്‍ നന്ദിയും പറഞ്ഞു. നവാഗതരായ കുട്ടികള്‍ക്കുള്ള സമ്മാനം മണപ്പുറം ഫൗണ്ടേഷന്‍, അല്ലമാ ഇഖ്ബാല്‍, വിന്‍ഷയര്‍ കലാസാംസ്‌കാരിക വേദി, കരുണാകരന്‍ ഫൌണ്ടേഷന്‍ എന്നീ സംഘടനകള്‍ പിടിഎ കമ്മറ്റിക്ക് കൈമാറി.