വടക്കേകാട് ഐ.സി.എ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Advertisement

Advertisement

വടക്കേകാട് ഐ.സി.എ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കമ്മ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി ചുള്ളികോളനിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബാഗ്, പുസ്തകങ്ങള്‍, പേന, പെന്‍സില്‍, ബോക്‌സ്, സ്‌കെയില്‍, കുട തുടങ്ങിയവയാണ് കുട്ടികള്‍ക്ക് നല്‍കിയത്. എന്‍.എസ്.എസ് ലീഡര്‍ നാസിം മുജീബ് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ എന്‍.എസ്.എസ് ലീഡര്‍ നിയ സില്‍ന നന്ദി പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ രാജി ബെന്നി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ വി കെ സബിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.