കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നേതാവ് വടക്കേക്കാട് നായരങ്ങാടി കാവില്‍ വിജയകുമാര്‍ പ്രണവം നിര്യാതനായി. 82വയസായിരുന്നു. കെഎസ്എസ്എസ്പിയു ചാവക്കാട് ബ്ലോക്ക് സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിച്ചുണ്ട്. ചാവക്കാട് കൃഷിഭവന്‍ അഗ്രികള്‍ച്ചര്‍ ഓഫീസറായിരുന്നു പരേതന്‍. ഭാര്യ പരേതയായ ശിരോമണി ടീച്ചര്‍. മക്കള്‍ ബിനോയ്, ബിജോയ്, ശ്രീകുമാര്‍ എന്നിവര്‍. സംസ്‌ക്കാരം നാളെ രാവിലെ നടക്കും.