പഴഞ്ഞി അരുവായി തോടിന് സമീപമുള്ള പുനര്‍ജനി കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഷെഡിന് വെള്ളക്കെട്ട് ഭീഷണിയാകുന്നു.

Advertisement

Advertisement

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ പഴഞ്ഞി അരുവായി തോടിന് സമീപമുള്ള പുനര്‍ജനി കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഷെഡിന് വെള്ളക്കെട്ട് ഭീഷണിയാകുന്നു. കാനകള്‍ വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് മഴ പെയ്തതോടെ മാലിന്യം നിറഞ്ഞ് ഒഴുകി സമീപ പ്രദേശത്തെ റോഡിലേക്കും, സമീപത്തുള്ള മണക്കാട്ടുവളപ്പില്‍ രാജുവിന്റെ വീട്ടിലേക്കും വെള്ളം കയറി. ഇതുമൂലം റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനും, ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകുവാനും കഴിയാത്ത അവസ്ഥയാണ്. കാനകള്‍ എത്രയും വേഗത്തില്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി. കാന എത്രയും പെട്ടെന്ന് വൃത്തിയാക്കണമെന്നും ഇല്ലെങ്കില്‍ മോട്ടോര്‍ ഷെഡിന് ഭീഷണിയാകുമെന്നും ജനകീയ സമിതി സെക്രട്ടറി സാബു അയിനൂര്‍ പറഞ്ഞു.