കുന്നംകുളം നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. കുന്നംകുളം – ഗുരുവായൂര്‍ റോഡിലെ പുലിക്കോട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ വെച്ചാണ് വാനിന് തീ പിടിച്ചത്. കാവിട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. വാഹന ഉടമയും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.