അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട് ‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണു ബിപോര്‍ജോയ് ചുഴലിക്കാറ്റു മുന്നോട്ടു പോകുന്നത്. അടുത്ത മൂന്നു ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതല്‍ വേഗതയോടെ വടക്കുദിശയില്‍ മുന്നോട്ടു പോകുമെന്നാണു വിലയിരുത്തല്‍. കേരളത്തില്‍ മഴ കൂടുതല്‍ മേഖലയിലേക്കു വ്യാപിക്കുകയാണ്. മഴ ശക്തമായതോടെ കേരളത്തില്‍ തൃശ്ശൂര്‍ ഉള്‍പ്പെടെ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.