ചാവക്കാട് -പൊന്നാനി റൂട്ടില്‍ ജീവനക്കാര്‍ നടത്തിയ ബസ് സമരം പിന്‍വലിച്ചു.നാളെ മുതല്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനരാരംഭിയ്ക്കും.

Advertisement

Advertisement

ചാവക്കാട് -പൊന്നാനി റൂട്ടില്‍ ജീവനക്കാര്‍ നടത്തിയ ബസ് സമരം പിന്‍വലിച്ചു. ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ നടപടി എടുക്കാത്തത്തിലും വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മര്‍ദ്ദനത്തിനിരയായ കണ്ടക്ടര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാര്‍ പണിമുടക്കിയിരുന്നത്. ഇന്നലെ മുതലാണ് സംയുക്ത തൊഴിലാളി യൂണിയനകളുടെ ആഹ്വാന പ്രകാരം അനിശ്ചിതകാല ബസ്സ് പണിമുടക്ക ആരംഭിച്ചത്.സമരം പിന്‍വലിച്ചതോടെ നാളെ മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് ജീവനക്കാര്‍ അറിയിച്ചു.