ഉന്നത വിജയം നേടിയവരെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പഴഞ്ഞി ഡിവിഷന്‍ മെമ്പര്‍ ടി.എസ് മണികണ്ഠന്‍ ആദരിച്ചു.

Advertisement

Advertisement

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കിയ പെങ്ങാമുക്ക് ഹൈസ്‌ക്കൂളിനെയും 14-ാം വാര്‍ഡില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയവരെയും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പഴഞ്ഞി ഡിവിഷന്‍ മെമ്പര്‍ ടി.എസ് മണികണ്ഠന്‍ ആദരിച്ചു. പെങ്ങാമുക്ക് ഹൈസ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ഷനോജ് സി.ജി യ്ക്കും, ആനപ്പറമ്പ് റോഡില്‍ താമസിക്കുന്ന റിയോണ്‍ സി റോഷിനെയും അനജ് സി എസിനെയും മൊമ്മന്റോ നല്‍കി ആദരിച്ചു.