ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ വനിത ഓട്ടോ യാത്ര തുടങ്ങിയത് വേറിട്ട കാഴ്ചയായി.

Advertisement

Advertisement

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ വനിത ഓട്ടോ യാത്ര തുടങ്ങിയത് വേറിട്ട കാഴ്ചയായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് രാവിലെ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനിവിനു പൊന്നാട അണിയിച്ച് ആദരിച്ചു തുടര്‍ന്നാണ് പൊതുജനത്തിനായി യാത്രതുടങ്ങിയത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഓട്ടോ പാര്‍ക്കിലെത്തിയ അജിത മണികണ്ഠനെ ഓട്ടോ പാര്‍ക്കിലെ സഹ പ്രവര്‍ത്തകര്‍ ആദ്യ സീനിയോറിറ്റി നല്‍കി സ്വീകരിച്ചു. നാലാം വാര്‍ഡ് വേണാട് സ്വദേശി വാരിയത്ത്പടി മണികണ്ഠന്റെ സഹധര്‍മ്മിണിയാണ് അജിത മണികണ്ഠന്‍.മരംമുറി ഉപജീവനമാര്‍ഗ്ഗമാക്കി കുടുംബ ജീവിതംമുന്നോട്ട് പോയിരുന്ന മണികണ്ഠന് രണ്ട് വര്‍ഷം മുന്നെതൃശ്ശൂര്‍ ജില്ലയിലെ കാട്ടകാമ്പാലില്‍ പണിക്കിടെ കയര്‍ പൊട്ടി മരകൊമ്പ് വീണ് അപകടം സംഭവിച്ച് ഇടതു കൈ മുട്ടിനു മുകളില്‍ വെച്ചു മുറിച്ചു മാറ്റേണ്ടിവന്നു. കിടപ്പിലായ ഭര്‍ത്താവ് മണികണ്ഠനെയും ഏഴിലും , മൂന്നിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളുടെ വിദ്യഭ്യാസം മറ്റുമായി ജീവിതം മുന്നോട്ടു നയിക്കാന്‍ വേണ്ടിയാണ് മൂപ്പത്തിയേഴാം വയസ്സില്‍ അജിത ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് നേടിയത് ഭര്‍ത്താവ് മണിക്ണീന്‍ പരിപൂര്‍ണ്ണ പിന്‍തുണയും നല്‍കി ലോണായിപുതിയ ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കി അജിതക്ക് നാട്ടുകാരുടെയും ഓട്ടോ സ്റ്റാന്‍ഡിലെ എല്ലാ സഹപ്രവര്‍ത്തകരുടെ സഹായങ്ങളും അജിതക്ക് ലഭിച്ചു ബുധനാഴ്ച രാവിലെ തുടങ്ങിയ യാത്ര വൈകീട്ട് ആറ് വരെ തുടര്‍ന്നത് സന്തോഷമായെന്നും യാത്രക്കാരുടെ മികച്ചപിന്‍തുണ ലഭിച്ചച്ചെന്നുംഅജിത പറഞ്ഞു രാവിലെയും വൈകീട്ടും സ്‌കൂളിലേക്ക് കുട്ടികളുടെ ഓട്ടം ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആദ്യ വനിത ആദ്യയാത്ര ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സജിത ഉണ്ണികൃഷ്ണന്‍ , പഞ്ചായത്ത് അസി: സെക്രട്ടറി സുനിത , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണന്‍ , സിഡിഎസ് അംഗങ്ങളായ സിന്ധു , സുപ്രിയ , പ്രിയ , പ്രീത , രമ്യ , കുടുംബശ്രീ എക്കൗണ്ടന്റ് ഫസീല എന്നിവര്‍ പങ്കെടുത്തു. ആദ്യ വനിത ഓട്ടോയില്‍ യാത്ര ചെയ്യാനുള്ള ആഗ്രഹത്തിലാണ് ഗ്രാമവാസികള്‍.