തീരദേശ ഹൈവേ വികസനത്തിന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയില്ലങ്കില്‍ സില്‍വര്‍ ലൈനിന്റെ ഗതിയാവും ഉണ്ടാവുകയെന്ന് സി.എച്ച് റഷീദ്

Advertisement

Advertisement

തീരദേശ ഹൈവേ വികസനത്തിന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയില്ലങ്കില്‍ സില്‍വര്‍ ലൈനിന്റെ ഗതിയാവും ഉണ്ടാവുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ പ്രതിഷേധ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പിഡബ്ല്യു ഡി അഹമ്മദ് കുരിക്കള്‍ റോഡിന്റെ ഇരുവശവും വീതി കൂട്ടി കൊണ്ടുപോകാവുന്ന സ്ഥിതി നിലനില്‍ക്കെയാണ് ജനവാസ കേന്ദ്രത്തിലൂടെ തന്നെ ഹൈവേ കടത്തി വിടുന്ന സര്‍ക്കാരിന്റെ പിടിവാശിയെ മുസ്ലിം ലീഗ് ചെറുത്ത് തോല്‍്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കപെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസ പാക്കേജ് നേടിയെടുക്കാന്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കാന്‍ മുസ്ലിം ലീഗ് തയ്യാറാണെന്നും അല്ലാത്ത പക്ഷം ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുസ്ലിം ലീഗിനൊപ്പം ഈ സമരത്തില്‍ കടപ്പുറത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി കെ സുബൈര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് വി എം മുഹമ്മദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ അബൂബക്കര്‍, വി പി മന്‍സൂറലി, നൗഷാദ് തെരുവത്ത്, എ എച്ച് ആബിദ്,ആര്‍ കെ ഇസ്മായില്‍,വിഎം മനാഫ്, ടി ആര്‍ ഇബ്രാഹിം, പി എ അഷ്‌കര്‍ അലി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആഷിത കുണ്ടിയത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം മുജീബ് സ്വാഗതവും ട്രഷറര്‍ സെയ്ത് മുഹമ്മദ് പോക്കാ കില്ലത്ത് നന്ദിയും പറഞ്ഞു.