കടിക്കാട് ശിവക്ഷേത്രം പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി പ്രസാദ ഊട്ട് നല്‍കി.

Advertisement

Advertisement

കടിക്കാട് ശിവക്ഷേത്രം പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി ജാതിമതഭേദമന്യേ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം ആയിരങ്ങള്‍ക്ക് പ്രസാദ ഊട്ട് നല്‍കി ക്ഷേത്രം ഭരണസമിതി. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ശിവന്‍, ഗണപതി, വേട്ടയ്‌ക്കൊരുമകന്‍, അയ്യപ്പന്‍ എന്നീ ദേവന്മാര്‍ക്ക് നവകം, പഞ്ചഗവ്യം കലശാട്ടം തുടങ്ങി വിശേഷാല്‍ പൂജകളും, വിശേഷാല്‍ വഴിപാടുകളും, ഹോമങ്ങളും ഉണ്ടായിരുന്നു. പൂജകള്‍ക്ക് മുല്ലപ്പള്ളി ശശിധരന്‍ ഭട്ടത്തിരിപ്പാട് നേതൃത്വം നല്‍കി. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന എന്നിവയും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് നടത്തിയ പ്രസാദ ഊട്ടില്‍ കടിക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് ശശി പൊറ്റയില്‍, സെക്രട്ടറി രഗീഷ് കാണക്കോട്ടില്‍, ട്രഷറര്‍ രാജന്‍ പയ്യര്‍ളി തുടങ്ങി ക്ഷേത്രം ഭരണസമിതി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും നേതൃത്വം നല്‍കി.