കുന്നംകുളം നഗരസഭയുടെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം വെള്ളിയാഴ്ച നടക്കും.

Advertisement

Advertisement

കുന്നംകുളം നഗരസഭയുടെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം വെള്ളിയാഴ്ച നടക്കും. കുന്നംകുളം നഗരസഭയുടെ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച 2 മണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. എ സി മൊയ്തീന്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയാവും. വൈസ് ചെയര്‍മാന്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, റ്റി. സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി വി.എസ് സന്ദീപ്കുമാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെുടുക്കും.