Advertisement

Advertisement

ആദൂര്‍ മര്‍കസുന്നൂര്‍ ദശവാര്‍ഷികത്തിന്റെ ഭാഗമായി വടക്കേക്കാട് സെന്ററില്‍ പ്രചാരണ സംഗമം നടത്തി. ബുധനാഴ്ച്ച വൈകീട്ട് നടത്തിയ പരിപാടി തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. നൗഷാദ് അഹ്‌സനി ഉസ്താദ് ഒതുക്കുങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് നിസാമുദ്ദീന്‍ അസ്സഖാഫ് അധ്യക്ഷത വഹിച്ചു. ജൂണ്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് ദശവാര്‍ഷികം നടത്തുന്നത്.