സി.പി.എം. ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

സി.പി.എം. ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി മാണിക്കത്ത്പടി പൂക്കോട്ടില്‍ രവിയുടെ കുടുംബത്തിന് സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം ജില്ല കമ്മിറ്റി അംഗം സി.സുമേഷ് നിര്‍വഹിച്ചു. സ്‌നേഹഭവനം നിമ്മാണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വി.ഷെരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.ആര്‍.സൂരജ്, ഉണ്ണി വാറണാട്ട്, കെ.എന്‍. രാജേഷ്, വി.രാജേഷ്, വിശാല്‍ ഗോപാലകൃഷ്ണന്‍, എ.ടി. ഹംസ, ലത പുഷ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജന്മനാ അംഗപരിമിതനായ രവിയും ഭാര്യയും ബിരുധവിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടിലാണ് താമസം. രവിയുടെ തുഛമായവരുമാനംകൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതേ തുടര്‍ന്നാണ് വീട് പണിത് നല്‍കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്.