പുണ്യശ്ലോകനായ വറതച്ചന്റെ 109-ാം ശ്രാദ്ധ ദിനാചരണത്തിന് ആയിരങ്ങളെത്തി.

Advertisement

Advertisement

ഗുരുവായൂര്‍ കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ പുണ്യശ്ലോകനായ വറതച്ചന്റെ നൂറ്റി ഒമ്പതാം ശ്രാദ്ധ ദിനാചരണത്തിന് ആയിരങ്ങളെത്തി. രാവിലെ ആഘോഷമായ ദിവ്യബലി, കബറിടത്തില്‍ ഒപ്പീസ്, അന്നീദ എന്നിവ നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് തൃശൂര്‍ അതിരൂപതാ ചാന്‍സലര്‍ ഫാ.ഡോ. ഡൊമിനിക് തലക്കോടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശ്രാദ്ധസദ്യ ആശീര്‍വ്വാദം വികാരി ഫാ.ജോയ് കൊള്ളന്നൂര്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള ചോറൂണിന് അസി.വികാരി ഫാ. ഗോഡ്വവിന്‍ കിഴക്കൂടന്‍ നേതൃത്വം നല്‍കി. കോട്ടപ്പടി പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ 29 കുടുംബ കൂട്ടായ്മകളിലെയും നിര്‍ദ്ധനര്‍ക്ക് 5000 രൂപ വീതം സാമ്പത്തിക സഹായം നല്‍കി. പരിസര പ്രദേശങ്ങളിലെ 13 ആശുപത്രികളിലെ എല്ലാ വൃക്കരോഗികള്‍ക്കും ഇന്ന് ഡയാലിസിസ് സൗജന്യമായിരുന്നു. ഇതിനുള്ള തുക പള്ളി ഭാരവാഹികള്‍ കൈമാറിയിരുന്നു. ഭാരവാഹികളായ എന്‍.എം. കൊച്ചപ്പന്‍, എം.ജെ സെബാസ്റ്റ്യന്‍, ബേബി ജോണ്‍ ചുങ്കത്ത് , ജിജോ ജോര്‍ജ് , ബാബു വര്‍ഗീസ്, ജോബ് സി. ആന്‍ഡ്രൂസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.