ആല്‍ത്തറ രാമരാജ കിന്‍ഡര്‍ ഗാര്‍ഡനില്‍ പ്രവേശനോത്സവം ആഘോഷിച്ചു. സ്‌കൂളില്‍ വെച്ച് നടത്തിയ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ടി പി ഉണ്ണി ഉദ്ഘാടനം ചെയ്തു. വിനോദിനി അമ്മ മെമ്മോറിയല്‍ എജുക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി കെ എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പ്രജീഷ്, രാമചന്ദ്രന്‍ പഷ്ണത്ത്, കബീര്‍ മാഷ്, ശരണ്യ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിജോ പി എം നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും ഫോട്ടോ ക്ലിക്ക് കോര്‍ണറും സംഘടിപ്പിച്ചിരുന്നു. മറ്റു അധ്യാപകര്‍ പി ടി എ, എം പി ടി എ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.