എളവള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

എളവള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. മുരളി പെരുനെല്ലി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1,15,00000 രൂപ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.വി.വല്ലഭന്‍ അധ്യക്ഷനായി.
എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് മുഖ്യാതിഥിയായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഷാജു അമ്പലത്ത് .എളവള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി സി മോഹനന്‍, പഞ്ചായത്തംഗം സീമ ഷാജു,ഡി.ഇ ഒ അജിതകുമാരി, മുല്ലശ്ശേരി കുപജില്ല വിദ്യാഭാസ ഓഫീസര്‍ ഷീബ,ബാജി കുറുമ്പൂര്‍ , ഷൈനി ഷാജി, പി.യു രഞ്ജിത്ത് ,പ്രിന്‍സിപ്പല്‍ സി എ വിജി, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സി എ ശ്രീശേഷ് എന്നിവര്‍ സംസാരിച്ചു. അതേ സമയം ചടങ്ങില്‍ സംബന്ധിക്കാനെത്തിയ എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സും സ്‌കൂള്‍ അധികാരികളും തമ്മില്‍ ഉദ്ഘാടന പരിപാടിയെ സംബന്ധിച്ച് വാക്കു തര്‍ക്കം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനും , പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ തന്നേ പോലും വളരെ വൈകിയാണ് ക്ഷണിച്ചതെന്നും വ്യക്തമാക്കിയാണ് പ്രസിഡണ്ട് സ്‌കൂള്‍ അധികൃതരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായത്. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണമായി ബന്ധപ്പെട്ട് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയ്ക്ക് നിരന്തരം ഇടപെടലുകള്‍ നടത്തിയിരുന്നതായും കരാറുകാരന്‍ പണി നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രത്യേകം മുന്‍കൈ എടുത്തത് താനാണെന്നും ജിയോ ഫോക്‌സ് പറഞ്ഞു നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ ഉദ്ഘാടന ചടങ്ങിനു മുമ്പ് ഒരു സംഘാടകസമിതി രൂപീകരിക്കാനോ മറ്റു അതിഥികളെ ക്ഷണിക്കുന്നതിനെ കുറിച്ച് കൂടിയാലോചന നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്നും പ്രസിഡണ്ട് കുറ്റപ്പെടുത്തി. ഉദ്ഘാടന പരിപാടി പെട്ടെന്ന് തീരുമാനിച്ചതു കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് സ്‌കൂള്‍ അധികാരികള്‍ അറിയിച്ചു.