Advertisement

Advertisement

പി പി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച വാര്‍ഡിലെ മുഴുവന്‍ കുട്ടികളെയും, ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികളെയും പഠനോപകരണങ്ങള്‍ നല്‍കി ആദരിച്ചു. ഒഎന്‍വി പുരസ്‌കാരം നേടിയ പി കെ മോഹന്‍ദാസ്, അക്കിത്തം സ്മാരക ദേശീയ സമിതി അവാര്‍ഡ് നേടിയ എഴുത്തുകാരി ജയലക്ഷ്മി കവുക്കോടത്ത്, തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു. മുന്‍ എംഎല്‍എ ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി അധ്യക്ഷനായി. ജനപ്രതിനിധികളായ ധന്യ സുരേന്ദ്രന്‍, ആനി വിനു, പി വി രജീഷ്, സഹകാരികളായ വി വി ബാലകൃഷ്ണന്‍, പി മോഹനന്‍, എ വി മുഹമ്മദ്, സുനില്‍ മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ആര്‍ വിജയമ്മ, റസാഖ് പി ഇ, ബാലന്‍ മാസ്റ്റര്‍, കെ സി കുഞ്ഞന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഹമ്മദുണ്ണി, കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ടി കെ മുഹമ്മദ്, എന്നിവര്‍ സംസാരിച്ചു വാര്‍ഡ് മെമ്പര്‍ വി എസ് ശിവാസ് സ്വാഗതവും തോമസ് നന്ദിയും പറഞ്ഞു.