കുന്നംകുളം സബ്ബ് ട്രഷറി റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കി.

Advertisement

Advertisement

കുന്നംകുളം സബ്ബ് ട്രഷറി റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.എം രതിക്ക് പരാതി നല്‍കി. കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറും കക്ഷി നേതാവുമായ ബിജു സി ബേബിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ സബ്ബ് ട്രഷറി റോഡില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചണ് ഇത് വഴി യാത്ര ചെയ്തിരുന്നത്. റോഡില്‍ പൊതുമരാമത്ത് വിഭാഗത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മഴ ശക്തമാകുന്നതോടെ മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുമോ എന്ന ഭീതിയിലാണ് വ്യാപാരികള്‍. വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാര്‍ എത്താത്തതിനെ തുടര്‍ന്നും വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. പൊതുമരാമത്ത് വിഭാഗം ആരംഭിച്ച റോഡ് നിര്‍മ്മാണം 3 മാസത്തോളമായെന്നും നാളിതുവരെയായും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ റോഡിന്റെ ഇരുവശങ്ങളിലും കാന കെട്ടിയതിനാല്‍ വെള്ളം കാനയിലേക്ക് ഇറങ്ങാതെ റോഡില്‍ തന്നെ കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ താഴത്തെ പാറ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലാവുമെന്നും കൗണ്‍സിലര്‍ ബിജു സി ബേബി പറഞ്ഞു. ആയതിനാല്‍ എത്രയും പെട്ടെന്ന് റോഡില്‍ നിന്നും കാനയിലേക്ക് പൈപ്പ് സ്ഥാപിച്ചുകൊണ്ട് വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയറോട് ആവശ്യപ്പെട്ടതായും വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബിജു സി ബേബി വ്യക്തമാക്കി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ലബീബ് ഹസന്‍, മിനി മോന്‍സി, മിഷ സെബാസ്റ്റ്യന്‍, പ്രസുന്ന റോഷിത്ത്, എന്നിവരും സന്നിഹിതരായിരുന്നു.