കേരള പ്രവാസി സംഘം ജില്ലാ കണ്‍വെന്‍ഷന്‍ സംഘാടക സമിതി രൂപീകരണയോഗം ടി.കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്നു. സി പി ഐ എം ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് യു വി അനില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് അഷറഫ് ഹാജി, സെക്രട്ടറി എംകെ ശശിധരന്‍, ജില്ലാ എക്‌സി.അംഗങ്ങളായ അഹമ്മദ് മുല്ല, ശാലിനി രാമകൃഷ്ണന്‍, ഏരിയ സെക്രട്ടറി അബൂബക്കര്‍ മേലെയില്‍, ട്രഷറര്‍ മോഹന്‍ദാസ് എലത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 15നു കുന്നംകുളത്താണ് കണ്‍വെന്‍ഷന്‍. ഭാരവാഹികളായി എം എന്‍ സത്യന്‍ (ചെയര്‍മാന്‍), എം കെ ശശിധരന്‍ ജനറല്‍ കണ്‍വീനര്‍, അഷറഫ് ഹാജി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.