കാടുപിടിച്ചു കിടന്നിരുന്ന പെങ്ങാമുക്ക് ചെറുവള്ളിക്കടവ് പാലം വൃത്തിയാക്കാന്‍ ഒടുവില്‍ ഓട്ടോ തൊഴിലാളികള്‍ ഇറങ്ങി.

Advertisement

Advertisement

ഇരുവശവും പാഴ്‌ച്ചെടികള്‍ നിറഞ്ഞ് കാല്‍നട യാത്ര പോലും ദുസ്സഹമായിരുന്നു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. 2 മാസത്തോളമായി നാട്ടുകാര്‍ സഹിച്ചിരുന്ന ദുരിതത്തിനാണ് ഓട്ടോതൊഴിലാളികള്‍ പരിഹാരം കണ്ടെത്തിയത്. പെങ്ങാമുക്ക് മുക്കൂട്ട സെന്ററിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ മാമ്പുള്ളി പണ്ടാരപറമ്പത്ത് അശോകന്‍, ചെമ്പകത്ത് മനോജ്, മാക്കാലിക്കല്‍ രജീഷ്, പുലിക്കോട്ടില്‍ ഡേവീസ്, നെല്ലിക്കല്‍ ശശി, കണ്ടിരുത്തി മോഹനന്‍, മുതിരംപറമ്പത്ത് ബാബു തുടങ്ങിയവരാണ് സേവനവുമായി ഇറങ്ങിയത്. വാര്‍ഡ് മെമ്പര്‍ പ്രദീപ് കൂനത്തിന്റെ സഹകരണത്തോടെയായിരുന്നു വൃത്തിയാക്കല്‍.