മഹിള കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ജെ ബി മേത്ത നയിക്കുന്ന ഉത്സാഹ് യാത്രക്ക് സ്വീകരണം നല്‍കുന്നതിനായി മഹിള കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മറ്റി യോഗം ചേര്‍ന്നു. ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കടവല്ലൂര്‍ ബ്ലോക്ക് ഭാരവാഹികളായി തെരെഞ്ഞെടുത്ത മുഴുവന്‍ ആളുകളേയും ആദരിച്ചു.ഒക്ടോബര്‍ 8- തീയതി സ്ംസ്ഥാന പ്രസിഡന്റ് ജെ ബി മേത്തര്‍ നടത്തുന്ന ഉത്സാഹ് യാത്ര കടവല്ലൂര്‍ ബ്ലോക്കില്‍ വമ്പിച്ച വിജയം ആക്കുന്നതിന് വേണ്ട നടപടികള്‍ ആസൂത്രണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിനോദിനി പാലക്കല്‍ കല്യാണി ട നായര്‍ , സ്മിത മുരളി വിജിനി ഗോപി ,രാധിക ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.