ഇതര സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ ഏരിയ കണ്‍വെന്‍ഷന്‍ ഗുരുവായൂര്‍ എ.കെ.ജി സദനത്തില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ അംഗം വി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് ആളൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ജയ ഷമീര്‍, കെ.മണികണ്ഠന്‍, ജില്ലാ നേതാക്കളായ സുജാത സത്യന്‍, അനിത ബാബു തുടങ്ങിയവര്‍ സംസാരിച്ചു.