കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ റജുല അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ധന്യത കുടുംബശ്രീ പ്രസിഡന്റ് പ്രീത മോഹനന്‍ അദ്ധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ എം.കെ. ശശിധരന്‍ മുഖ്യഥിതിയായിരുന്നു. കുടുംബശ്രീ സെക്രട്ടറി ബുഷറ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.പുരുഷോത്തമന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ടി.പി.ലോറന്‍സ്, കെ.ആര്‍.സിമി, രമ്യ ഷാജി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച ഒപ്പന, തിരുവാതിരക്കളി, ഗാനാലാപനം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. സി.ഡി.എസ. അംഗം ഷംസീന, സല്‍മത്ത് പി.യു. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എ കെ സബീന സ്വാഗതവും രശ്മി നന്ദിയും പറഞ്ഞു.