എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശാഭിമാനി സംഘാടക സമിതി യോഗം നടന്നു

Advertisement

Advertisement

എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശാഭിമാനി സംഘാടക സമിതി യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. സി.പി. എം ജില്ലാ കമ്മിറ്റി അംഗം പി.എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ. എം അഷറഫ് അധ്യക്ഷനായി. എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.ടി ദേവസി, സുമന സുഗതന്‍, കുഞ്ഞുമോന്‍ കരിയുന്നൂര്‍, ടി.കെ ശിവന്‍
എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ചെയര്‍മാന്‍ കെ.എം അഷറഫ്, വൈസ് ചെയര്‍മാന്‍മാര്‍ ദിവ്യ മനോജ്, ടി.കെ ശിവന്‍, എന്‍.ബി അജയന്‍, കണ്‍വീനര്‍ പി.ടി ദേവസി, ജോയിന്റ് കണ്‍വീനര്‍മാര്‍ .കുഞ്ഞുമോന്‍ കരിയന്നൂര്‍, പി.ടി ജോസഫ് , സ്വപ്ന പ്രദീപ് .എന്നിവരെ തിരഞ്ഞെടുത്തു.