കെസിസിഎല്‍ സംരംഭക കണ്‍വെന്‍ഷന് എറണാംകുളം ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ചടങ്ങില്‍ സി ഒ എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ധിഖ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് എന്‍ എച്ച് അന്‍വര്‍ മാധ്യമപുരസ്‌കാരവും കേരളവിഷന്‍ ടെലിവിഷന്‍ പുരസ്‌കാര വിതരണവും നടന്നു. ചടങ്ങില്‍ കെ സി സി എല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍, മാനേജിംങ്ങ് ഡയറക്ടര്‍ പി പി സുരേഷ് കുമാര്‍, സി ഒ എ ജനറല്‍ സെക്രട്ടറി കെ വി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.