ചാവക്കാട് ഉപജില്ല കായികോത്സവം 26 മുതല്‍ 30 വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും

Advertisement

Advertisement

ചാവക്കാട് ഉപജില്ല കായികോത്സവം 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25ന് ഉച്ചതിരിഞ്ഞ് മൂന്നിന് ചാവക്കാട് ഗവമെന്റ് ഹയര്‍സെക്കറിസ്‌കൂളില്‍ നിന്ന് കായിക പ്രതിഭകളുടെ ദീപശിഖ പ്രയാണം ആരംഭിക്കും. ടെമ്പിള്‍ എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ സ്‌കൂളുകളില്‍ നിുള്ള നൂറോളം പ്രതിഭകള്‍ അണിനിരക്കു ദീപശിഖ പ്രയാണം നഗരം ചുറ്റി ശ്രീകൃഷ്ണഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമാപിക്കും. 26ന് രാവിലെ പത്തിന് എന്‍.കെ.അക്ബര്‍ എം.എല്‍.എ കായികോത്സവം ഉദ്ഘാടനം ചെയ്യും. ഉപജില്ലയിലെ നൂറോളം സ്‌കൂളുകളില്‍ നിായി 4000ത്തിലധികം പ്രതിഭകള്‍ മത്സരങ്ങളില്‍ മാറ്റുരയക്കും. ചരിത്രത്തിലാധ്യമായി ഇത്തവണ മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉച്ചഭക്ഷണം നല്‍കും.