കൂനംമൂച്ചി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് നാക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്ക് പ്രസിഡണ്ട് എം.ബി. പ്രവീണ്‍ അധ്യക്ഷനായി. സെക്രട്ടറി കെ. ജെ. ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭരണ സമിതി അംഗങ്ങളായ ടി.വി. ജോണ്‍സണ്‍, എം.പി സജീപ്, പി എം. സുധീര്‍, ടി.പി. റാഫേല്‍, എം.കെ. ആന്റണി, പി.കെ. വത്സന്‍, എം. പീതാംബരന്‍, എ ജയകൃഷ്ണന്‍, ഉഷ പ്രഭുകുമാര്‍, രേഖ സുനില്‍, റെജൂല ജയന്‍, സി.എ. ഗോപി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. 2021 – 22/ 2022 23 സാമ്പത്തിക വര്‍ഷങ്ങളിലെ ബാങ്കിന്റെ ലാഭവിഹിതം പൊതുയോഗത്തില്‍ പ്രഖ്യാപ്പിക്കും.2024 – 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബാങ്കിന്റെ ബജറ്റ് അവതരണവും യോഗത്തില്‍ നടക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെയും വരവ് ചിലവ് കണക്കുകള്‍ അംഗീകരിക്കലും പൊതുയോഗത്തില്‍ നടക്കും. പൊതുയോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍, ബാങ്കില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു വരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.