താളമേളം എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് രവി മാസ്റ്റര്‍ അധ്യക്ഷനായി. പഞ്ചായത്തംഗം സീമ ഷാജു,വികസന സമിതി ചെയര്‍മാന്‍ ബാജി കുറുമ്പൂര്‍,സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.ഷാജി,മദര്‍ പി.ടി.എ.പ്രസിഡണ്ട് ഷൈനി ഷാജി,പ്രിന്‍സിപ്പാള്‍ സി.എ.വിജി,പ്രധാന അധ്യാപകന്‍ ശ്രീശേഷ്,കലോത്സവം കണ്‍വീനര്‍ ഏ.സി.ജയേഷ് എന്നിവര്‍ സംസാരിച്ചു.