ആല്‍ത്തറ രാമരാജ യുപി സ്‌കൂളില്‍ വര്‍ണ്ണ ചാര്‍ത്ത് സ്‌കൂള്‍ കലോത്സവം നടന്നു

Advertisement

Advertisement

ആല്‍ത്തറ രാമരാജ യുപി സ്‌കൂളില്‍ വര്‍ണ്ണ ചാര്‍ത്ത് സ്‌കൂള്‍ കലോത്സവം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടി പറമ്പില്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഗോകുല്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി പി ഉണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു. മദര്‍ പിടിഎ പ്രസിഡണ്ട് ഷഹന, സ്റ്റാഫ് സെക്രട്ടറി കെഎ കബീര്‍, എന്‍ ജി വിനികുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കലോത്സവം കണ്‍വീനര്‍ കെ സി രമ്യ നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു. സ്‌കൂള്‍ അധ്യാപകരും, പിടിഎ, എം പി ടി അംഗങ്ങളും നേതൃത്വം നല്‍കി.