മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് തെക്കുംമുറി ദേശവിളക്കിന് തുടക്കം കുറിച്ചുള്ള വിളക്കുകുറിക്കല്‍ ചടങ്ങ് നടന്നു. വൃശ്ചികം 1ന് വെള്ളിയാഴ്ച ആണ് അയ്യപ്പന്‍വിളക്ക്. പെരിയമ്മകാവ് അനിയന്‍നായര്‍ സ്മാരക സമിതിയാണ് വിളക്കവതരണം നടത്തുക. ക്ഷേത്രകോമരം മാരാത്ത് വാസുദേവന്‍ കുറിപ്പ് ഏറ്റുവാങ്ങി വിളക്ക് കമ്മിറ്റി സെക്രട്ടറി ജയന്‍ മാരാത്തിനു കൈമാറി. നോട്ടീസ് പ്രകാശനവും നടന്നു. ഉടുക്കുവാദ്യത്തിന്റെ ചടുല താളത്തില്‍ കോമരങ്ങള്‍ നൃത്തം വെച്ചും, താല മേന്തിയ ബാലികമാരുടെ അകമ്പാടിയോടും കൂടിയുള്ള പാല കൊമ്പ് എഴുന്നള്ളിപ്പ് തങ്ങാലൂര്‍ തേര്‍ക്ക് ശിവ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. ഭാരവാഹികളായ ജിഷ്ണു പന്തക്കല്‍, വി മോഹനകൃഷ്ണന്‍, കെ ചന്ദ്രദാസ്, രാജുമാരാത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.