ആദൂര്‍ നീണ്ടൂര്‍ പാടത്ത് കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന കോളേജ് വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളറക്കാട് തേജസ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ പോയി തിരികെ വരുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരും അത്ഭുതകരമായി രക്ഷപെട്ടു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി.