മുണ്ടത്തിക്കോട് എന്‍.എസ്.എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അമ്പലനട അംഗന്‍വാടിയില്‍ ചുമരുകളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്തു.

Advertisement

Advertisement

മുണ്ടത്തിക്കോട് എന്‍.എസ്.എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ ഗാന്ധി സ്മൃതി ലൈബ്രറിയുടെ ഭാഗമായി അമ്പലനട അംഗന്‍വാടിയില്‍ ചുമരുകളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്തു. എന്‍ എസ് എസ് കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ ഉദ്ഘാടനം ഡിവിഷന്‍ കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ജി പി ശ്രെയസ് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ അംഗന്‍വാടി ടീച്ചര്‍ കെ ഭാര്‍ഗവിക്ക് പ്രിന്‍സിപ്പല്‍ കൈമാറി. കോഡിനേറ്റര്‍ രശ്മി ജി നായര്‍ , വികസനസമിതി അംഗം രാജു മാരാത്ത്, കെ രോഹിണി ടീച്ചര്‍, കെ ഭാര്‍ഗവി തുടങ്ങിയവര്‍ സംസാരിച്ചു.