എസ്.ഡി.പി.ഐ ചമ്മന്നൂര്‍ ബ്രാഞ്ച് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാഞ്ചിറ പാലം പൊതുഇടം വൃത്തിയാക്കി.

Advertisement

Advertisement

എസ്.ഡി.പി.ഐ ചമ്മന്നൂര്‍ ബ്രാഞ്ച് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാഴ്‌ചെടി വളര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന ചമ്മന്നൂര്‍ മാഞ്ചിറ പാലം പൊതുഇടം വൃത്തിയാക്കി.പൊതുജനങ്ങള്‍ വാര്‍ഡ് മെമ്പര്‍മാരുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് എസ് ഡി പി ഐ ചമ്മന്നൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇരുഭാഗവും വെട്ടി വൃത്തിയാക്കി സഞ്ചാര യോഗ്യമാക്കിയത്. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചമ്മന്നൂരിനേയും പരൂരിനേയും ബന്ധിപ്പിക്കുന്ന മാഞ്ചിറ പാലം മാസങ്ങളായി പുല്ലും കാടും പിടിച്ച് കിടക്കുന്ന അവസ്ഥയായിരുന്നു.
വര്‍ഷം തോറും ഓരോ വാര്‍ഡിനും ഇരുപതിനായിരം രൂപ വീതം ശുചിത്വപാലനത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി വകയിരുത്തിയിട്ടും അത്തരം ഫണ്ടുകള്‍ ഉപയോഗിക്കാതെ നിസ്സംഗത തുടരുന്ന ജനപ്രതിനിധികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന് ശുചീകരണപ്രവര്‍ത്തനം ഉദ്ഘാടനം നിര്‍വഹിച്ച് പാര്‍ട്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈര്‍ പാപ്പാളി പറഞ്ഞു. പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി തൗഫീഖ് മാലിക്കുളം,ചമ്മന്നൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് ഷഹറത്ത്, സെക്രട്ടറി ഷാജി തൈപറമ്പില്‍, റാഫി ഇല്ലത്തയില്‍, മുസ്തഫ കരിച്ചാല്‍ കടവ് , നാട്ടുകാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.