കരുവന്നൂര്‍ ബാങ്ക് വായ്പ്പ തട്ടിപ്പ്; ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി എംഎല്‍എയുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു

Advertisement

Advertisement

കരുവന്നൂര്‍ ബാങ്ക് വായ്പ്പ തട്ടിപ്പു കേസുമായി ഇ.ഡി അന്വേഷണം നേരിടുന്ന എംഎല്‍എ എ.സി മൊയ്തീന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി കുന്നംകുളത്തെ എം.എല്‍.എയുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്യാമ്പ് ഓഫീസ് റോഡ് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞിട്ടുണ്ട്. സമരക്കാരെ തടയുന്നതിനായി ജലപീരങ്കി ഉള്‍പ്പടെ സ്ഥാപിച്ചിട്ടുണ്ട്. വന്‍ പോലീസ് സന്നാഹമാണ് ക്യാമ്പ് ഓഫീസിന് സമീപം വിന്യസിച്ചിരിക്കുന്നത്.