തിരുവളയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് ദിനാചരണം സംഘടിപ്പിച്ചു. ലീഡര്‍ഷിപ്പ് ക്യാമ്പിന്റെ ഭാഗമായി വിദ്യ അക്കാദമിയില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത എന്‍എസ്എസ് ലീഡര്‍മാരായ അനോഷ് പാണങ്ങാട്ട്, നിവേദ്യ.എം.വി എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടര്‍ന്ന് മതമൈത്രി ജാഥ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷീന ജോര്‍ജ് ജാഥ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ നിന്ന് ആരംഭിച്ച ജാഥ വടക്കേക്കാട് മണികണ്‌ഠേശ്വരം പ്രദേശങ്ങളിലൂടെ പര്യടനം നടത്തി. പി.ശിവാനി, റോസ്മി ജോസ്, ശ്രേയബാബു, കെ.പി ഫര്‍സാന, പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ രേണുക ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി.
Home BUREAUS PUNNAYURKULAM തിരുവളയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് ദിനാചരണം സംഘടിപ്പിച്ചു.