കുന്നംകുളത്ത് ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Advertisement

Advertisement

കുന്നംകുളത്ത് ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു. കുന്നംകുളത്ത് ബി.ജെ.പി വനിത പ്രവര്‍ത്തക ഉള്‍പ്പെടെ 2 പേര്‍ക്ക് ഗുരുതര പരിക്ക്. കരുവന്നൂര്‍ ബാങ്ക് വായ്പ്പ തട്ടിപ്പു കേസുമായി ഇ.ഡി അന്വേഷണം നേരിടുന്ന എംഎല്‍എ ഏ.സി മൊയ്തീന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി കുന്നംകുളത്തെ എം എല്‍ എയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലാണ് വനിത പ്രവര്‍ത്തക ഉള്‍പ്പടെ 2 പേര്‍ക്ക് പരിക്കേറ്റത്.
ബി ജെ പി കുന്നംകുളം മണ്ഡലം ജന സെക്രട്ടറി പി ജെ ജെബിന്‍, പ്രവര്‍ത്തക സീത എന്നിവര്‍ക്കാണ് പരിക്കേറ്റത്.