കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍ അറസ്റ്റില്‍

Advertisement

Advertisement

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐഎം നേതാവും വടക്കാഞ്ചേരി കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റില്‍. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തന്‍. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് തൃശൂരില്‍ നിന്നാണ്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ കൊച്ചി ഇഡി ഓഫീസില്‍ ഇന്നും തുടരുകയാണ്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐഎം നേതാവുമായ എം കെ കണ്ണന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് തൃശൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ് കണക്കുകൂട്ടുന്നത്.