കെ.എസ്.ഇ.ബി.വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഗീയതക്കെതിരെ വര്‍ഗീയ ഐക്യം എന്ന പ്രമേയവുമായി ഗുരുവായൂരില്‍ ശില്‍പ്പശാല നടത്തി. കുന്നംകുളം ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല സി.ഐ.ടി.യു ജില്ലാവൈസ് പ്രസിഡന്റ് സി.സുമേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് എം.യു.മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് വി ചേലാമ്പ വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി പി.കെ.ദിനേശന്‍, എന്‍.കെ.അജയന്‍, എ.എം.സിദ്ധീഖ്, ലീന ധര്‍മ്മ രത്‌നം തുടങ്ങിയവര്‍ സംസാരിച്ചു.