ദേശീയപാത അണ്ടത്തോട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. പുറങ്ങ് സ്വദേശിനി കല്ലടിക്കല്‍ വീട്ടില്‍ ഉമ്മു(46)വിനാണ് പരിക്കേറ്റത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ 12.30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റ ഉമ്മുവിനെ അല്‍ ഫസാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പുത്തന്‍പള്ളി കെ.എം.എം ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.