2023 -24 സംരംഭവര്‍ഷത്തിന്റെ ഭാഗമായി പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് എന്‍.വി ഹാളില്‍ വച്ച് നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വാക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി മാനേജര്‍ എസ് ബി ഐ രജീഷ് സി ആര്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് സംരംഭകര്‍ക്ക് ക്ലാസെടുത്തു . പൊന്നാനി ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍ റഷീദ്, ഐ ഈ ഒ പെരുമ്പടപ്പ് ബ്ലോക്ക് സിന്ധു എം ബി എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് മെമ്പര്‍ പി അജയന്‍ സ്വാഗതവും വിശ്വംഭരന്‍ കെ ജി നന്ദിയും പറഞ്ഞു.