പാലയൂര്‍ സ്വദേശിയായ യുവാവ് ബാംഗ്ലൂരില്‍ കുഴഞ്ഞു വീണ് മരിച്ചു. പാലയൂര്‍ വാകയില്‍ ചാക്കുണ്ണി തോബിയാസ് മകന്‍ ജെറിന്‍ തോബിയാസ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് മരണം. ബാഡ്മിന്റണ്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. കുടുംബസമേതം ബാംഗ്ലൂര്‍ കസവനഹള്ളിയിലാണ് താമസം. വൈകീട്ട് ആറു മണിയോടെ മൃതദേഹം പാലയൂരിലെ തറവാട്ടു വീട്ടില്‍ എത്തിക്കും. നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് പാലയൂര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ബ്ലസി മാതാവും, ജോയല്‍ തോബിയാസ് സഹോദരനുമാണ്.