സിസിടിവി മാനേജിംഗ് ഡയക്ടറായി ടി.വി.ജോണ്‍സനെയും, ചെയര്‍മാനായി കെ.സി.ജോണ്‍സനെയും വീണ്ടും തിരഞ്ഞെടുത്തു. സിസിടിവിയുടെ വാര്‍ഷികപൊതുയോഗം അംഗീകരിച്ച ഭരണസമിതിയംഗങ്ങളുടെ ആദ്യയോഗമാണ് പുതിയ എം.ഡി.യെയും, ചെയര്‍മാനെയും തിരഞ്ഞെടുത്തത്. ഒപ്പം പുതിയ ഭരണസമിതിയംഗങ്ങള്‍ക്ക് ചുമതലകളും നിശ്ചയിച്ചു. സിസിടിവിയുടെ തുടക്കക്കാരില്‍ പ്രമുഖരായ ടി.വി.ജോണ്‍സനും, കെ.സി.ജോണ്‍സനും കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും എം.ഡി., ചെയര്‍മാന്‍ സ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. കൂനംമൂച്ചി സ്വദേശിയായ ടി.വി.ജോണ്‍സണ്‍ കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ട്രഷററാണ്. കേരളവിഷന്‍ ജില്ല, സംസ്ഥാനതലങ്ങളിലും നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കൂനംമൂച്ചി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്. മറ്റം സ്വദേശിയായ കെ.സി.ജോണ്‍സണ്‍ കേരളവിഷന്‍ എന്ന സംരംഭത്തിന്റെ ആരംഭസമയത്തെ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്നു. നിലവില്‍ തൃശ്ശൂര്‍ കേരളവിഷന്‍ ഡയറക്ടറാണ്. സി.ഒ.എയിലും ശ്രദ്ധേയമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭരണസമിതിയംഗങ്ങളായ കെ.എം.എഡ്‌വിന് കണ്‍ട്രോള്‍ റൂമിന്റെയും, കെ.ആര്‍.അനന്തരാമന് ഫിനാന്‍സ് വിഭാഗത്തിന്റെയും, കെ.സി.ജോസിന് ന്യൂസ് & പ്രോഗ്രാംസിന്റെയും, എന്‍.വി.അബ്ദുസമദിന് ബ്രോഡ്ബാന്റിന്റെയും ചുമതലയാണ്. ഷാജി.വി.ജോസിന് സെയില്‍സ് & സര്‍വ്വീസിന്റെയും, പി.എം.സോമന് ന്യൂ പ്രൊജക്ടിന്റെയും, വി.ശശികുമാര്‍, വിജു.സി.ഐ. എന്നിവര്‍ക്ക് ചാനല്‍ മാര്‍ക്കറ്റിംഗിന്റെയും ഉത്തരവാദിത്വമാണ് വഹിക്കാനുള്ളത്.സുരേഷ് സി.എസ് , ശിവദാസന്‍ കെ.വി. എന്നിവര്‍ നെറ്റ് വര്‍ക്ക് & ഇലക്ട്രിക്കല്‍ വിഭാഗങ്ങളെ നയിക്കും. ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന ആദ്യഭരണസമിതിയോഗത്തില്‍ ചെയര്‍മാന്‍ കെ.സി.ജോണ്‍സണ്‍ അധ്യക്ഷനായി.