മന്ദലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Advertisement

Advertisement

മന്ദലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മനുഷ്യ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മന്ദലാംകുന്ന് ഖത്തീബ് ഉസ്താദ് നിസാര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് എ എം അലാവുദ്ധീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ അബൂബക്കര്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഹല്ല് നിവാസികളും പ്രതിഷേധ ജ്വാലയില്‍ പങ്കെടുത്തു.