കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സിറിയന്‍ കുരിശു പള്ളിയുടെ 25ാം മത് സ്ഥാപിത പെരുന്നാള്‍ സമാപിച്ചു.

Advertisement

Advertisement

കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സിറിയന്‍ കുരിശു പള്ളിയുടെ 25ാം മത് സ്ഥാപിത പെരുന്നാള്‍ സമാപിച്ചു.ഞായറാഴ്ച പകല്‍ പെരുന്നാള്‍ ആരംഭിച്ച് ദേശങ്ങളില്‍ വിളംബരം നടത്തി വൈകീട്ട് കുരിശ് തൊട്ടിയില്‍ സമാപിച്ചു. മുത്തുക്കുടകള്‍ , തംബോറ്, ചെണ്ട വാദ്യം, ബാന്റ് വാദ്യം എന്നിവ പെരുന്നാളിന് മാറ്റേകി. സമാപന പ്രാര്‍ത്ഥനക്ക് വികാരി ഫാ. എല്‍ദോസ് ചിറക്കുഴിയില്‍ , ഫാ. സിജി മാത്യൂ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ആശീര്‍വാദവും സ്‌ളീബാ വണക്കവും നേര്‍ച്ചസദ്യയും ഉണ്ടായി. പെരുന്നാള്‍ തലേന്ന് ശനിയാഴ്ച വൈകീട്ട് ആറിന് സന്ധ്യാനമസ്‌കാരത്തിന് വികാരി ഫാ. എല്‍ദോസ് ചിറക്കുഴിയില്‍ നേതൃത്വം നല്‍കി. ചാരീറ്റിസ് സെക്രട്ടറി സാബു സ്‌കറിയച്ചന്‍ , ട്രഷറര്‍ പി.കെ ജോര്‍ജ് ,ചാരിറ്റി ട്രസ്റ്റ് അംഗങ്ങളായ പി.സി താരുകുട്ടി , വര്‍ഗ്ഗീസ് കണ്ണനായ്ക്കല്‍ , തോമസ് കാട്ടില്‍ , ലിയോ അബ്രഹാം, ജിജോ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.