ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ക്യാമ്പയിനും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

Advertisement

Advertisement

സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘ഷീ’ പദ്ധതി പ്രകാരം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ക്യാമ്പയിനും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.പഞ്ചായത്ത് അംബേദ്കര്‍ ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സാഹിറ ഖാദര്‍ അധ്യക്ഷത വഹിച്ചു. ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ:സജീന ഷുക്കൂര്‍ മുഖ്യാതിഥിയായി.മെഡിക്കല്‍ ഓഫീസര്‍ ഡോ:ശ്രീതാര വിഷയാവാതരണം നടത്തി.ഡോക്ടര്‍ തസ്‌നിം ഇബ്രാഹിം ബോധവല്‍ക്കരണ ക്ലാസ് എടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനിവിനു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത്കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകര്‍മ്മ സേന അംഗങ്ങള്‍,കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ വനിതകള്‍ പങ്കെടുത്തു.