വേലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഗ്രാസ് വേ ഗ്രാമ്യ സംസ്‌കൃതി വിജയാഘോഷം നടത്തി.

Advertisement

Advertisement

വേലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഗ്രാസ് വേ ഗ്രാമ്യ സംസ്‌കൃതി വിജയാഘോഷം നടത്തി. നേരത്തെ പോയിന്റ് കണക്കാക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് കേരളോത്സവ സമാപന വേദിയില്‍ ഓവര്‍ ഓള്‍ ട്രോഫി വിതരണം ചെയ്തിരുന്നില്ല. രണസൂര്യ, സെവന്‍ സ്റ്റാര്‍ ക്ലബ്ബുകളുടെ മത്സരത്തെ മറികടന്ന് 346 പോയിന്റ് നേടിയാണ് ഗ്രാസ്വേ ചാമ്പ്യന്മാരായത്. കലാകിരീടവും ഗ്രാസ്വേ നേടിയിരുന്നു. കലാപ്രതിഭയായി വിഷ്ണു വി.വി.യും, കായിക മത്സരങ്ങളില്‍ വ്യക്തിഗത ചാമ്പ്യനായി പ്രിയ ഗോപിനാഥും തിരഞ്ഞെടുക്കപ്പെട്ടു. ഗായകരായ അജിത് കൈലാസ്, അഖിലേഷ് തയ്യൂര്‍, മിമിക്രി താരം റഫീഖ് ആര്‍ എം എസ് , ഗ്രാസ്വേ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന കേരളോത്സവത്തില്‍ ഉള്‍പ്പെടെ ഗ്രാസ്വേക്ക് വേണ്ടി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ, അന്തരിച്ച കലാകാരി ദേവിക മുരളീധരനെ ചടങ്ങില്‍ അനുസ്മരിച്ചു. കേരളോത്സവ വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.