വെല്‍ഫെയര്‍ പാര്‍ട്ടി പുന്നയൂര്‍ പഞ്ചായത്ത് കമ്മറ്റി പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു.

Advertisement

Advertisement

വെല്‍ഫെയര്‍ പാര്‍ട്ടി പുന്നയൂര്‍ പഞ്ചായത്ത് കമ്മറ്റി പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു.മന്നലാംകുന്ന് ബീച്ചില്‍ നടന്ന ഐക്യദാര്‍ഢ്യ സദസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ഒ കെ റഹീം ഉല്‍ഘാടനം ചെയ്തു.വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ താഹിര്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മറ്റി അംഗം സൈനുദ്ധീന്‍ ഫലാഹി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി വെല്‍ഫെയര്‍ യുഎഇ ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈന്‍ അണ്ടത്തോട്, കമാല്‍ മുസ്തഫ, വി മുഹമ്മദുണ്ണി, മുഫീദ താഹിര്‍, ജസീല റഹീം എന്നിവര്‍ സംസാരിച്ചു.