ചാലിശ്ശേരി മുക്കില്‍പ്പീടിക മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രൂപീകരിച്ചിട്ടുള്ള മഹാത്മ സേവന സമിതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടേയും ജീവന്‍ രക്ഷ ഉപകരണങ്ങളുടേയും ഉദ്ഘാടനം നടന്നു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മര്‍ മൗലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബാബുനാസര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ മാസ്റ്റര്‍, കിഷോര്‍ പി.കെ,നൗഷാദ് എ.എം,ഹരിദാസന്‍.പി ,പ്രദീപ് ചെറുവാശ്ശേരി,ഫൈസല്‍.പി.എം.,നാസര്‍ ടി.എം, ഇജാസ്, ടി.എസ്,ബഷീര്‍ പി.എ.,അബ്ദു കെ.എം എന്നിവര്‍ പങ്കെടുത്തു.