കിഴക്കേചെറായി യുവധാര സാംസ്‌കാരിക വേദി വായനശാലക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ കട്ടിള വയ്പ്പ് എന്‍.കെ. അക്ബര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.സിപിഎം ലോക്കല്‍ സെക്രട്ടറി എം.കെ. ബക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനിഷ മുസ്തഫ, ഫാത്തിമ ലീനസ്, ഗ്രീഷ്മ ഷനോജ്, ശോഭ പ്രേമന്‍, എ.ഡി. ധനീപ്, വി താജുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 732 ചതുരശ്രഅടി വിസ്തൃതിയില്‍ ഇരുനില കെട്ടിടമാണ് നിര്‍മിക്കുന്നത്. വിവിധ ചലഞ്ചുകളിലൂടെയും നാട്ടിലുള്ളവരുടെയും പ്രവാസി പ്രവര്‍ത്തകരുടെയും സഹകരണത്തിലാണ് ഫണ്ട് സമാഹരണം നടത്തുന്നത്.